Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവുണ്ടാകും; ബിജെപിക്ക് കനത്ത തിരിച്ചടി : സർവെ

കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവുണ്ടാകും; ബിജെപിക്ക് കനത്ത തിരിച്ചടി : സർവെ
ഡെറാഡൂണ്‍:  ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ്  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചുവരവ് നടത്തുമെന്നും ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നും സര്‍വെ ഫലം.  ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരം അലയടിക്കുമെന്നാണ് എബിപി സര്‍വെ പറയുന്നത്. കോണ്‍ഗ്രസിന്‍റെ വോട്ടുവിഹിതം  33.5 ശതമാനത്തില്‍ നിന്നും  7.3 ശതമാനം വോട്ട് വര്‍ധിച്ച് 40.8 ലേക്ക് ഉയരുമെന്നും, ബിജെപിയുടെ വോട്ടുവിഹിതം 8.2 ശതമാനം കുറഞ്ഞ്  38.3 ശതമാനത്തിലേക്ക് ചുരുങ്ങുമെന്നുമാണ് സർവെ ചൂണ്ടിക്കാട്ടുന്നത്. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് അടുത്ത വർഷം അദ്യമാണ് നടക്കുക. ആകെ  70 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 35 സീറ്റും ബിജെപിക്ക് 27 സീറ്റും ലഭിക്കുമെന്നാണ്  പ്രവചനം. നിലവില്‍ ബിജെപിയില്‍ ഉള്‍പാർട്ടി പോര് അതിരൂക്ഷമായതു കൊണ്ടാണ്   ഉത്തരാഖണ്ഡില്‍ ത്രിവേന്ദ്ര സിംഗ് റാവത്തിനെ മാറ്റി തിരാത് സിംഗ് റാവത്തിനെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയാക്കിയത്.സംസ്ഥാനത്ത് കന്നിയങ്കത്തിനിറങ്ങുന്ന എഎപി 5 സീറ്റവരെ നേടിയേക്കുമെന്നും സർവെ. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് നിലവില്‍ 11 സീറ്റുണ്ട്.  

Related articles

See all
Popular News

ഇനി മുതല്‍ ട്രെയിനുകളിൽ ഉച്ചത്തിൽ പാട്ടോ വീഡിയോയോ കേൾക്കരുത്; നിയമം ലംഘിച്ചാൽ പിഴയും തടവും...

Popular News

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ ആക്രമണം: കേസെടുത്ത് പൊലീസ്, 10 എഫ്‌ഐആർ; അഞ്ച് പേർ അറസ്റ്റിൽ

Popular News

ഫ്രാൻസിലെ സാഹചര്യം ഇന്ത്യയിലെ സമരങ്ങളുമായി താരതമ്യം ചെയ്യരുത്; സിജെപി

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in