Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Entertainment

കല്‍പന അവസാനമായി അഭിനയിച്ച ചിത്രം പ്രദര്‍ശനത്തിനെത്തുന്നു

കല്‍പന അവസാനമായി അഭിനയിച്ച ചിത്രം പ്രദര്‍ശനത്തിനെത്തുന്നു
നടി കൽപന അവസാനമായി അഭിനയിച്ച തമിഴ് കോമഡി ത്രില്ലർ ചിത്രം ' ഇഡ്ഡലി' തയേറ്ററുകളിലെത്തുന്നു. ജൂൺ 29 നാണ് ചിത്രം റിലീസാകുന്നത്. വൈദ്യനാഥൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം രണ്ട് വർഷം മുമ്‌പേ പൂർത്തിയായിരുന്നു. കൽപനയ്ക്കൊപ്പം കോവൈ സരള, ശരണ്യ പൊൻവണ്ണൻ എന്നിവരും പ്രധാനവേഷത്തിലുണ്ട്. മൂന്ന് സ്ത്രീകൾ ചേർന്ന് ബാങ്ക് കൊള്ളയടിക്കാനൊരുങ്ങുന്നതാണ് സിനിമയുടെ പ്രമേയം. ധരൺ ആണ് സംഗീതം. കണ്ണൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സംവിധായകനും നിർമാതാവും കോമഡി താരവുമായ മനോബാല, വെണ്ണിരാധ മൂർത്തി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. 2016 ജനുവരി 25നാണ് കൽപന അന്തരിച്ചത്. മലയാളത്തിൽ ചാർലിയാണ് കൽപന അഭിനയിച്ച അവസാന സിനിമ. 1977 ൽ വിടരുന്ന മൊട്ടുകൾ എന്ന സിനിമയിലുടെ ബാലതാരമായാണ് കൽപന കലാരംഗത്തെത്തിയത്. മലയാളത്തിനു പുറമെ 19 തമിഴ് സിനിമകളിലും കന്നട, തെലുങ്ക് സിനിമകളിലും കൽപന അഭിനയിച്ചിട്ടുണ്ട്.

Related articles

See all
Popular News

സൂരി നായകനാകുന്ന പുതിയ ചിത്രത്തിന് ചെന്നൈയിൽ തുടക്കം; നായികയായി രജിഷ വിജയൻ, ക്ലാപ്പടിച്ച്...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in