Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ജെയ്ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുക : വി.ടി. ബല്‍റാം

ജെയ്ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുക : വി.ടി. ബല്‍റാം
കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം. സംസ്ഥാനമൊട്ടാകെ യൂത്ത് കോണ്‍ഗ്രസിന്റെ ആഹ്വാനപ്രകാരം ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് അറുതിവേണമെന്ന ആവശ്യം ശക്തമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട് ഒരുവര്‍ഷം തികയുന്ന വേളയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി.പി.എമ്മുകാരാല്‍ കൊല്ലപ്പെട്ടത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം സി.പി.എമ്മിനെ തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി താരതമ്യപ്പെടുത്തി വി.ടി. ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലാണ് ജെയ്‌ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കുക എന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. സി.പി.എമ്മിന്റെ ഫാഷിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിനെതിരെ സോഷ്യല്‍മീഡിയയിലും എതിര്‍പ്പ് ശക്തമാണ്. ഇതുവരെയുള്ള സി.പി.എമ്മിന്റെ കൊലപാതകത്തിന്റെ കണക്കുകള്‍ നിരത്തിയാണ് സോഷ്യല്‍മീഡിയ സി.പി.എമ്മിനെതിരെ തിരിഞ്ഞിരിക്കുന്നത്.

Related articles

See all
Popular News

'പുതുയുഗ കേരളം' യാഥാർത്ഥ്യമാക്കി യു.ഡി.എഫ് സർക്കാർ; ആറുമാസം പൂർത്തിയാക്കുന്നത് അഭിമാനനേട്ട...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

ലഹരിവിരുദ്ധ പ്രതിരോധം വാർഡുകളിലേക്ക്; 'തൂഫാൻ തദ്ദേശം' വേങ്ങരയിൽ നാളെ ആഭ്യന്തരമന്ത്രി ഉദ്ഘാ...

Popular News

സി-ഡിറ്റിലെ വൻ ക്രമക്കേട്: കഴിഞ്ഞ 10 വർഷത്തെ നിയമനങ്ങളിലും ധനമിടപാടുകളിലും വിജിലൻസ് അന്വേഷ...

Save your stories

Sign in